2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജിസാനില്‍ ജനവാസ കേന്ദ്രത്തില്‍ ഹൂത്തി മിസൈല്‍ ആക്രമണം; നാലു മരണം

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സംഘര്‍ഷം നിലനില്‍ക്കുന്ന സഊദി- യമന്‍ അതിര്‍ത്തിയില്‍ മിസൈല്‍ ആക്രമണത്തില്‍ നാലു സഊദി പൗരന്മാര്‍ കൊല്ലപ്പെട്ടു. യമനിലെ ഇറാന്‍ അനുകൂല ശീഈ ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈലാണ് സഊദി അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ജനവാസ കേന്ദ്രത്തില്‍ പതിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ 1.30 നാണ് ജിസാനിലേക്ക് മിസൈല്‍ തൊടുത്തുവിട്ടത്. ജനവാസ കേന്ദ്രത്തില്‍ ഇവരുടെ വീടുകളുടെ മുകളിലേക്കാണ് മിസൈല്‍ പതിച്ചത്. ഒരു സ്ത്രീയും കുട്ടിയുമുള്‍പ്പെടെ നാലു സഊദി പൗരന്മാരാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.