2018 June 17 Sunday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

ജിഷ വധക്കേസ്: കോടതിയില്‍ വാക്ക് തര്‍ക്കം

കൊച്ചി: ജിഷ വധക്കേസിന്റെ അന്തിമ വാദം നടക്കവെ കോടതിയില്‍ ജിഷയുടെ മാതാവ് രാജേശ്വരിയും പ്രതിഭാഗം അഭിഭാഷകനും തമ്മില്‍ വാക്ക് തര്‍ക്കം. കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ ചില വാദങ്ങള്‍ ഉര്‍ത്തിയപ്പോള്‍ രാജേശ്വരി ഇടപെടുകയായിരുന്നു. തുടര്‍ന്ന് ചെറിയ തോതില്‍ ഒച്ചപ്പാടുണ്ടായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ സഹായിയായ പൊലിസുകാര്‍ ഇവരോട് സംസാരിക്കരുതെന്ന് പറയുകയും വാദം തുടരുകയുമായിരുന്നു. ഉച്ചയ്ക്ക്‌ശേഷം വാദം തുടര്‍ന്നപ്പോഴും രാജേശ്വരി എത്തിയിരുന്നു. നേരത്തേ പ്രോസിക്യൂഷന്റെ വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു. നാല്് ദിവസങ്ങളിലായി പ്രതിഭാഗത്തിന്റെ വാദമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന്കൂടി പ്രതിഭാഗത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വാദം പൂര്‍ത്തിയായില്ലെങ്കില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.