2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ജിഷ വധം: പ്രതിയെ പിടികൂടിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. ആഭ്യന്തര വകുപ്പിനും പൊലിസിനും ഇത് പൊന്‍തൂവലെന്നും പിണറായി വിജയന്‍. പ്രതിയെക്കുറിച്ച് ഇന്നുതന്നെ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡി.എന്‍.എ പരിശോധനാഫലങ്ങള്‍ ഉച്ചയോടെ ലഭിക്കുമെന്നാണ് പൊലിസ് പ്രതീക്ഷിക്കുന്നത്. ഇത് ലഭിച്ച ഉടന്‍ തന്നെ പൊലിസിന്റെ ഭാഗത്തു നിന്നും പ്രതിയെ ക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

മുംബൈയിലുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പ്രതിയെ പിടികൂടിയത് ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് കരുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.