2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ജിഷ വധം: പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

പെരുമ്പാവൂര്‍: ജിഷയുടെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ ഫേസ്ബുക്ക് കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തി വീശി. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് അക്രമാസക്തമായതിനെതുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉപരോധ സമരം നടത്തിയവരെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.