2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ജിഷ വധം: ഒരാളെ ബെംഗളൂരുവില്‍ നിന്ന് പിടികൂടി

ബംഗളൂരു: പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലിസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടക്കുന്ന സമയത്ത് ഇയാള്‍ പെരുമ്പാവൂരിലായിരുന്നുവെന്നു മൊബൈല്‍ ടവര്‍ പരിശോധനയില്‍ പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

കൊലപാതകത്തിനുള്ള കാരണം അറിയാത്തതാണ് പൊലിസിനെ കുഴക്കുന്നത്. ജിഷയെ എന്തിനാണ് കൊന്നതെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ പ്രതിയെ കണ്ടെത്താന്‍ എളുപ്പമായിരുന്നു. സാധാരണ ഇത്തരം കേസുകളില്‍ കാരണം കണ്ടെത്തി പ്രതികളെ പിടികൂടുന്ന രീതിയാണ് പൊലിസ് സ്വീകരിക്കാറുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.