2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ജിഷ കേസ്: എഫ്.ഐ.ആര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തിരുത്തല്‍

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ എഫ്.ഐ.ആറിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളും. എഫ്.ഐ.ആറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത തിയതിയും ജിഷ മരിച്ച തിയതിയും സമയവുമാണ് തെറ്റായി രേഖപ്പെടുത്തിയത്.
ജിഷ മരിച്ചത് ഏപ്രില്‍ 28നായിരുന്നുവെങ്കിലും എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ ഏപ്രില്‍ 29ന് 3.02നു മരിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 28നു തന്നെ അയല്‍ക്കാരന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ തെറ്റു കണ്ടെത്തിയത് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കു ശേഷമായിരുന്നുവെന്നും ഓണ്‍ലൈന്‍ വഴി എഫ്.ഐ.ആര്‍ തയാറാക്കിയമ്പോഴുണ്ടായ പിഴവാണ് പിശകുവരാന്‍ കാരണമെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചിലതു രേഖപ്പെടുത്താന്‍ വിട്ടുപോയതായും പൊലിസ് കോടതിയെ അറിയിച്ചു. ജിഷയുടെ വലത് തോളെല്ലിലേറ്റ 29 -ാമത്തെ മുറിവാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ വിട്ടുപോയത്. ഇത് ടൈപ്പ് ചെയ്തപ്പോഴുണ്ടായ പിശകാണെന്നും പൊലിസ് കോടതിയില്‍ വിശദീകരിച്ചു.
ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ കത്തും കോടതിയില്‍ നല്‍കിയിട്ടുണ്ട്. വിചാരണവേളയില്‍ തെറ്റുകള്‍ തിരിച്ചടിയാകാതിരിക്കാന്‍ തിരുത്തി വായിക്കണമെന്നും പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക പിഴവ് മൂലമാണ് ഇങ്ങനെ തെറ്റു കടന്നുകൂടിയതെന്നാണു പൊലിസ് നല്‍കുന്ന വിശദീകരണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.