2017 June 24 Saturday
നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്
രവീന്ദ്രനാഥ് ടാഗോര്‍

ജിഷ്ണു പ്രണോയുടെതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.

കോളജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നാണ് കത്തു ലഭിച്ചത്.

‘എന്റെ ജീവിതവും സ്വപ്നവും തകര്‍ന്നു’ എന്ന് കത്തില്‍ എഴുതിയിട്ടുണ്ട്. ‘ഐ ക്വിറ്റ്’ എന്ന് ഇംഗ്ലീഷില്‍ എഴുതി വെട്ടിയിട്ടുണ്ടുമുണ്ട്. താന്‍ വിടവാങ്ങുകയാണെന്നും കത്തില്‍ പറയുന്നു.

എന്നാല്‍ ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ആദ്യം നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈ. എസ്പി ബിജു. കെ. സ്റ്റീഫനെയാണ് ചുമതലയില്‍നിന്നു മാറ്റിയത്. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് അന്വേഷണ ചുമതല.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.