2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ജിഷയുടെ കോലപാതകത്തില്‍ ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെട്ടതായി അന്വേഷണ സംഘം

പെരുമ്പാവൂര്‍: ജിഷയുടെ കോലപാതകത്തില്‍ ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെട്ടതായി അന്വേഷണ സംഘം. ഇയാള്‍ മലയാളം നന്നായി സംസാരിക്കും. കുറ്റകൃത്യം നടന്ന എപ്രില്‍ 28ന് ശേഷം ഇയാള്‍ പെരുമ്പാവൂരില്‍ നിന്ന് അപ്രത്യക്ഷനായതായാണ് പൊലിസിനു ലഭിക്കുന്ന വിവരം. കൊലപാതകം നടത്തിയശേഷം ഇയാള്‍ രക്ഷപെട്ട വഴികള്‍ അന്വേഷണസംഘം കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ റൂറല്‍ എസ്.പി നേരിട്ടെത്തി ഇന്നലെ രാത്രിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഈ പ്രദേശത്ത് താമസിക്കുന്ന അയല്‍ വാസികളുമായി എസ്.പി നേരിട്ട് സംസാരിച്ചു. കൊല നടന്ന പ്രദേശവും വീടും നന്നായി അറിയാവുന്നയാളാണ്. ഇയാളെ തിരക്കി അന്വേഷണസംഘം വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പൊലിസ് പരിശോധന നടത്തി. എന്ത് ജോലിയാണ് ചെയ്തിരുന്നതെന്ന് അന്വേഷണസംഘത്തിന് വ്യക്തമല്ല. കുറ്റകൃത്യം നടന്ന ദിവസത്തിനു ശേഷം തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഏതെങ്കിലും ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിക്ക് ഹാജരാകാതിരിക്കുന്നുണ്ടെങ്കില്‍ വിവരം നല്‍ണമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകം നടന്ന് 13 ദിവസം പിന്നിട്ടപ്പോള്‍ കൃത്യമായ നിഗമനത്തിലേക്ക് പൊലിസ് എത്തിച്ചേര്‍ന്നതായാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.