2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ജിഷയുടെ കൊലപാതകം: രണ്ട് സ്ത്രീകള്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ കസ്റ്റഡിയില്‍. ജിഷയുമായും സഹോദരി ദീപയുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ നിരവധിതവണ ഫോണില്‍ വിളിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രദേശവാസികളല്ലാത്ത ഈ സ്ത്രീകള്‍ക്ക് ജിഷയുടെ മാതാവിനെയും പരിചയമുണ്ട്. ഇവര്‍ പലതവണ ആശുപത്രിയിലെത്തി ജിഷയുടെ സഹോദരിയെയും മാതാവിനെയും സന്ദര്‍ശിച്ചിരുന്നു.
അതേസമയം, ജിഷയുടെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഈ ഫോണ്‍ കൊലയാളികള്‍ കൊണ്ടുപോയതായാണ് പൊലിസ് നിഗമനം. ഇതില്‍ വിലപ്പെട്ട പലവിവരങ്ങളും ഉണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ജിഷയെ കൊലപ്പെടുത്തിയത് ഒരാളാണെന്നാണ് അന്വേഷണസംഘം ആദ്യം പറഞ്ഞിരുന്നതെങ്കിലും ഈ നിഗമനം തെറ്റാണെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.
കുറ്റകൃത്യം നടക്കുമ്പോള്‍ ഒരാള്‍ ജിഷയുടെ സമീപം ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ ബോധ്യമായതായാണ് സൂചന. ജിഷയെ കൊലപ്പെടുത്താന്‍ ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയതായാണ് പൊലിസ് സംശയിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.