2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ജിഷയുടെ അമ്മയെ കാണാന്‍ രോഹിത് വെമുലയുടെ മാതാവുമെത്തി

പെരുമ്പാവൂര്‍: ജിഷയുടെ അമ്മയെ കാണാന്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ആത്മഹത്യചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവുമെത്തി. ജിഷയുടെ മാതാവ് തനിച്ചല്ലെന്നും ലോകജനത ഇവരോടൊപ്പമുണ്ടെന്നും സന്ദര്‍ശനത്തിനുശേഷം രോഹിത് വെമുലയുടെ മാതാവ് രാധിക, സഹോദരന്‍ രാജ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങളുടെ മകന്‍ മരിച്ചപ്പോള്‍ ഇനി ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്ന് പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍, വീണ്ടും ഇത്തരത്തിലുള്ള അവസ്ഥയുണ്ടായതില്‍ ദുഃഖമുണ്ട്. ജിഷയുടെ കൊലയാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ രോഹിത് വെമുലയുടെ മാതാവും സഹോദരനും സന്ദര്‍ശിക്കുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.