2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ജില്ല മുഴുവന്‍ പൊലിസ് നിരീക്ഷണത്തിലേക്ക്

ആലപ്പുഴ: ജില്ല മുഴുവന്‍ പൊലിസ് നിരീക്ഷണത്തില്‍ കൊണ്ടുവരുവാന്‍ പദ്ധതി തയ്യാറാക്കി വരികയാണന്ന് ജില്ലാ പൊലിസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു. ഓള്‍ കേരള ഗോള്‍ഡ് ആന്റ്‌സില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും സഹകരണത്തോടെ സീറോ ജങ്ഷന്‍ മുതല്‍ ജെട്ടി വരെ സ്ഥാപിച്ച പൊലിസ് സി.സി.ടി.വി കാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയെ മുഴുവനും നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിന്റ ഭാഗമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അധ്യക്ഷനായി. ഡിവൈ.എസ്.പി പി.വി ബേബി, എ.കെ.ജി.എസ്.എം.എ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് റോയി പാലത്തറ, ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നക്കല്‍, കെ.വി.വി.എസ് ജില്ലാ സെക്രട്ടറി സബില്‍ രാജ്, എം.പി ഗുരുദയാല്‍, കെ. നാസര്‍, എബി തോമസ് അലീന, സുനീര്‍ ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.