2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ജില്ലാ വിഖായ പഠന ക്യാംപ് ഇന്ന്

തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ സമിതിയുടെ ആക്റ്റീവ് വിങ് രൂപീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ വിഖായ പഠനക്യാംപ് ഇന്ന് തൃശൂര്‍ എം.ഐ.സി ഹാളില്‍ നടക്കും. സംസ്ഥാനത്ത് ആയിരം വിഖായ ആക്റ്റീവ് വിങ് അംഗങ്ങളെ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാംപ് നടക്കുന്നത്. ക്യാംപില്‍ രാവിലെ ഒന്‍പത് മണിക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി പതാക ഉയര്‍ത്തും. സി.എ ഷംസുദ്ധീന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും. ജനാസ സംസ്‌കരണം, മെഡിറ്റേഷന്‍, സഹചാരി ഹോം കെയര്‍, ട്രൊമോകെയര്‍, സഹചാരി തുടങ്ങിയ വിഷയങ്ങള്‍ യഥാക്രമം ഷെഫീഖ് ദാരിമി, ഖയ്യൂം മാസ്റ്റര്‍, ഡോ. മുബാറക് കോഴിക്കോട്, റഷീദ് ഫൈസി വെളളായിക്കോട് തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കും. സംസ്ഥാന വിഖായ കണ്‍വീനര്‍ അബ്ദുസ്സലാം ഫറോക്ക്, ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, വര്‍ക്കിങ് സെക്രട്ടറി ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവര്‍ സംബന്ധിക്കും. അംഗങ്ങള്‍ ഒന്‍പത് മണിക്ക് എത്തിച്ചേരണമെന്ന് ജില്ലാ വിഖായ സെക്രട്ടറി സത്താര്‍ ദാരിമി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.