2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ജില്ലാ ബാലസൗഹൃദ പഞ്ചായത്ത്: പരിശീലന പരിപാടി സംഘടിപ്പിച്ചു

തൃശൂര്‍: തൃശൂരിനെ ബാലസൗഹൃദ ജില്ലാ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിലയില്‍ സംഘടിപ്പിച്ചു വന്നിരുന്ന പരിശീലന പരിപാടി സമാപിച്ചു. സമാപനച്ചടങ്ങില്‍ കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ അധ്യക്ഷനായിരുന്നു. കോഴ്‌സ് ഡയറക്ടര്‍ ഡോ.പീറ്റര്‍.എം.രാജ്, കോര്‍ഡിനേറ്റര്‍ ഭാസ്‌കരന്‍ പള്ളിക്കര, എക്സ്റ്റഷന്‍ ഫാക്കല്‍റ്റി എം.ജി കാളിദാസന്‍, ശിശുക്ഷേമ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരായ സി.കെ സത്യഭാമ, കെ.ആര്‍ വൈദേഹി എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും നഗരസഭകളിലേയും ക്ഷേമകാര്യആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അസി.സെക്രട്ടറിമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് ഏകദിന പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. നാലുബാച്ചുകളിലായി 400 പേര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കായുള്ള കര്‍മ്മപദ്ധതി, കുട്ടികളുടെ വിവരശേഖരണം,തദ്ദേശഭരണവും ബാലസൗഹൃദ ഇടപെടലുകളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു പരിശീലനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News