2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ജില്ലാ പദ്ധതി: സംയുക്ത പ്രൊജക്ടുകള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലാ പദ്ധതിയുടെ ഭാഗമായി സംയുക്ത പ്രൊജക്ടുകള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ പദ്ധതികളുടെ വിലയിരുത്തല്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടപ്പുസാമ്പത്തികവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതിനിര്‍വഹണം ആരംഭിക്കും. ജില്ലകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കരട് യാഥാര്‍ഥ്യമായിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ അവതരിപ്പിക്കുന്ന കരടിന് സംസ്ഥാന വികസന കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് അന്തിമരൂപം നല്‍കും.
ഓരോ ജില്ലയിലും 18,000ഓളം പദ്ധതികളാണ് തയാറാക്കുന്നത്. ഇതിനുപുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും വരും. ഇവ ഏകീകരിക്കാനുള്ള ഉപകരണമാകണം ജില്ലാ പദ്ധതികള്‍. പദ്ധതി നടത്തിപ്പില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി പ്രാദേശിക സര്‍ക്കാരുകളുടെ ശക്തമായ ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഡോ. കെ.എന്‍ ഹരിലാല്‍, എ.ആര്‍ അജയകുമാര്‍ സംബന്ധിച്ചു. കാസര്‍കോട്, വയനാട്, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പദ്ധതികളുടെ കരട് ഇന്നലെ അവതരിപ്പിച്ചു. മറ്റു ജില്ലകളുടെ പദ്ധതികള്‍ 14ന് അവതരിപ്പിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.