2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ജില്ലാ കലക്ടറായി മിത്ര.ടി ചുമതലയേറ്റു

കൊല്ലം: ജില്ലയുടെ പുതിയ കലക്ടറായി മിത്ര റ്റി ചുമതലയേറ്റു. 2009 ഐ.എ.എസ് ബാച്ചുകാരിയായ മിത്ര അനെര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തിരുവനന്തപുരം പേട്ട സ്വദേശിനിയാണ്. ഐ.എ.എസ് ലഭിച്ചതിനുശേഷം 2010 ല്‍ അസിസ്റ്റന്റ് കലക്ടറായി കൊല്ലത്തായിരുന്നു ആദ്യ നിയമനം.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍, സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഹോളി ഏന്‍ജല്‍സ് സ്‌കൂള്‍, ഓള്‍ സെയിന്റ്‌സ് കോളജ്, ഗവണ്‍മെന്റ് ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അണ്ടര്‍ സെക്രട്ടറിയായി വിരമിച്ച എസ് ത്രിവിക്രമന്‍ നായരാണ് പിതാവ്. അമ്മ ബി സീതാലക്ഷ്മിയമ്മ അധ്യാപികയായിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ അസിസ്റ്റന്റ്  പ്രഫസറായ ചിത്ര റ്റി. നായര്‍ സഹോദരിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.