2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പതാക ഉയര്‍ത്തും

കൊല്ലം: ലാല്‍ ബഹദൂര്‍ശാത്രി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന കൊല്ലം ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പതാക ഉയര്‍ത്തും.
ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ് ഗാര്‍ഡ്‌സ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, ബാന്‍ഡ് ട്രൂപ്പ്, സ്റ്റുഡന്റ് പൊലിസ് എന്നീ വിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡിന്റെ അഭിവാദ്യം മന്ത്രി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ ചടങ്ങില്‍ സമ്മാനിക്കും. മേയര്‍ വി രാജേന്ദ്രബാബു സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും.
സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്ത് സ്വാതന്ത്ര്യദിനാഘോഷം വിജയകരമാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.