2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ജില്ലാതല ഉദ്ഘാടനം ഇന്ന്

കൊച്ചി: സംസ്ഥാനത്ത് കേര ഗവേഷണത്തിന് തുടക്കമിട്ട് ആരംഭിച്ച പീലിക്കോട് നീലേശ്വരം കാര്‍ഷിക ഗവേഷണ കേന്ദ്രം, പടന്നക്കാട് തോട്ടം എന്നിവയുടെ ശതാബ്ദി ആഘോഷങ്ങളുടെ  എറണാകുളം ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ തൈ നട്ട് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍വഹിക്കും.
ഇതേസമയത്ത് ജില്ലയിലെ വില്ലേജ് ഓഫീസ് വളപ്പുകളിലും തെങ്ങിന്‍തൈ നടും. പരിപാടിയില്‍ തെങ്ങ് ജനിതക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.