2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജില്ലയെ പച്ചപ്പണിയിക്കാന്‍ തൈകള്‍ ഒരുങ്ങുന്നു

ആലത്തൂര്‍: ജില്ലയില്‍ പച്ചപ്പണിയിക്കുന്നതിനായി വനംവകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ ഒരുങ്ങുന്നു. ജില്ലയില്‍ വിവിധ നഴ്‌സറികളില്‍ 21 ഇനങ്ങളിലായി 1.60 ലക്ഷം തൈകളാണ് വിതരണത്തിനായി തയാറാകുന്നത്. 2018 ഡിസംബറില്‍ തന്നെ നഴ്‌സറികളില്‍ തൈകള്‍ വളര്‍ത്തുവാന്‍ തുടങ്ങിയിരുന്നു. സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ അഗളി റെയ്ഞ്ചിന് കീഴില്‍ കയറാടി, ചിറ്റൂര്‍, കൊല്ലങ്കോട്, ആലത്തൂര്‍, അട്ടപ്പാടി തുടങ്ങിയ നഴ്‌സറികളിലാണ് തൈകള്‍ ഒരുക്കിയിട്ടുള്ളത്.
മുള, മണിമരുത്, വേങ്ങ, മഹാഗണി, ഉങ്ങ്, ചന്ദനം, രക്തചന്ദനം, ലക്ഷ്മി തരു, താന്നി, കണിക്കൊന്ന, പൂവ്വരശ്, നീര്‍മരുത്, കുമിഴ്, ചെമ്പകം കൂടാതെ ഇത്തവണ ഫലവൃക്ഷ തൈകളായ മാതളം, പേര, നെല്ലി, പുളി, ഞാവല്‍, സീതപ്പഴം എന്നിവയും വിതരണത്തിനുണ്ട്. കൂടാതെ ജില്ലയിലെ മൂന്ന് ടോള്‍ സീഡിങ് നഴ്‌സറികളിലായി തേക്ക്, ചന്ദനം, ഈട്ടി, തൈകള്‍ ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതി പ്രകാരം 5000 തൈകളും ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, വിവിധ സന്നദ്ധ സംഘടകള്‍ക്കും, പൊതുജനങ്ങള്‍ക്കുമാണ് തൈകള്‍ വിതരണം ചെയ്യുന്നത്. നഴ്‌സറികളില്‍ നിന്ന് മെയ് അവസാന വാരത്തോടെ തൈകള്‍ വിതരണം ആരംഭിക്കുമെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.ഐ അലക്‌സ് പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.