2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജില്ലയില്‍ 82.53 ശതമാനം പോളിങ് വോട്ടെടുപ്പ് സമാധാനപരം

കണ്ണൂര്‍: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ വിധിയെഴുതിയപ്പോള്‍ കനത്ത പോളിങ്. 82.53 ശതമാനം വോട്ടാണു ജില്ലയില്‍ രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാല്‍ സമാധാനപരമായിരുന്നു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 82.58 ശതമാനം പോളിങ് രേഖപ്പെടുത്തി.
മിക്ക ബൂത്തുകളിലും രാവിലെ ഏഴിനു മുമ്പുതന്നെ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ടനിര ദൃശ്യമായിരുന്നു. ചിലയിടങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്നു വോട്ടിങ് പ്രക്രിയ തുടങ്ങാന്‍ താമസം നേരിട്ടു. അതിനാല്‍ ആദ്യമണിക്കൂറില്‍ താരതമ്യേന കുറഞ്ഞ വോട്ടിങ് നിരക്കായ നാലു ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഒന്‍പതോടെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 11.87 ശതമാനമായി വോട്ടിങ് നില ഉയര്‍ന്നു. 18.36 ശതമാനം വോട്ടാണു രാവിലെ പത്തിനുള്ളില്‍ ജില്ലയില്‍ രേഖപ്പെടുത്തിയത്. ഇതു 11.30ഓടെ 30.51 ശതമാനമായി ഉയര്‍ന്നു. ഉച്ചയ്ക്കു ഒന്നോടെ 44.27 ശതമാനമായി. രണ്ടു കഴിഞ്ഞതോടെ പകുതിയിലേറെപ്പേരും വോട്ട് ചെയ്യുന്ന നിലയിലെത്തി. ശതമാനം 52.84 ആയി. ഉച്ചസമയത്ത് പോളിങില്‍ നേരിയ മന്ദഗതി കണ്ടെങ്കിലും വൈകിട്ട് നാലോടെ 67.81 എന്ന നിലയിലേക്കു കുതിച്ചുയര്‍ന്നു.
വോട്ടിങ് അവസാനിക്കേണ്ട ആറിന് 77.42 ശതമാനമായിരുന്നു പോളിങ്. വൈകിട്ട് ആറിന് 625 ബൂത്തുകളില്‍ ആളുകള്‍ വോട്ട് ചെയ്യാന്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു.
തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളിലാണു ജില്ലയില്‍ കനത്ത പോളിങ് നടന്നത്. തളിപ്പറമ്പില്‍ 86.02 ശതമാനവും പയ്യന്നൂരില്‍ 85.82 ശതമാനവുമായിരുന്നു പോളിങ്.
79.03 ശതമാനവുമായി കണ്ണൂര്‍ മണ്ഡലം ഏറ്റവും പിന്നിലായി. കല്യാശ്ശേരി 82.72, ഇരിക്കൂര്‍ 80.80, അഴീക്കോട് 80.68, കണ്ണൂര്‍ 79.03, ധര്‍മടം 84.76, മട്ടന്നൂര്‍ 85.21, പേരാവൂര്‍ 80.66, തലശ്ശേരി 80.12, കൂത്തുപറമ്പ് 81.12 എന്നിങ്ങനെയാണു ജില്ലയിലെ മറ്റു നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.