2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

തൃശൂര്‍: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫ്, എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കെ.സ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. ഓട്ടോ, ടാക്‌സികളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. നഗരത്തിലെ ബസ് സ്റ്റാന്റുകള്‍ വിജനമായിരുന്നു. മെഡിക്കല്‍ കോളജുള്‍പ്പെടെ ആശുപത്രികളിലും തിരക്കുണ്ടായിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. തീരദേശ മേഖലയേയും ഹര്‍ത്താല്‍ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലിസ് കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. 

തൃശൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നാരംഭിച്ച കോണ്‍ഗ്രസിന്റെ പ്രകടനം കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, കോണ്‍ഗ്രസ് നേതാക്കളായ ഐ.പി.പോള്‍, എന്‍.കെ.സുധീര്‍, രാജേന്ദ്രന്‍ അരങ്ങത്ത് നേതൃത്വം നല്‍കി. ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി. തൃശൂര്‍ സി.എം.എസ് സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. നഗരം ചുറ്റി കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രകടനം സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് നേതാക്കളായ പി.ബാലചന്ദ്രന്‍, എം.കെ.കണ്ണന്‍, സി.ആര്‍.വല്‍സലന്‍, ഐ.എ.തമ്പായി, എ.വി.വല്ലഭന്‍ സംസാരിച്ചു.
പാവറട്ടി:എളവള്ളി മണ്ഡലം യു.ഡി.ഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുവ്വത്തൂരില്‍ പ്രതിഷേധ ജാഥ നടത്തി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാന്‍ലി, കെ.എസ് ഷെക്കീര്‍ ,കെ.ഡി. സാജു, ടി.എസ് ശിവരാമന്‍, റാഫി എളവള്ളി, എന്‍.കെ സുലൈമാന്‍, ജിജി കടവല്ലൂര്‍, കെ.പി. വിവേകന്‍, കോയ പോക്കാക്കില്ലത്ത്, റാഷിദ് എളവള്ളി സംസാരിച്ചു.
പുതുക്കാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.എം. ബാബുരാജ്, മണ്ഡലം പ്രസിഡണ്ട് വി.കെ. വേലുക്കുട്ടി, ഷാജു കാളിയേങ്കര, ടി.വി. പ്രഭാകരന്‍, പി.പി. ചന്ദ്രന്‍, രാജു തളിയപറമ്പില്‍, സിജു പയ്യപ്പിള്ളി, രജനി സുധാകരന്‍, മുരളി മീത്തില്‍, പഞ്ചായത്തംഗങ്ങളായ ജോളി ചുക്കിരി, സതി സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പറപ്പൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നന്തിക്കരയില്‍ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. രാജന്‍, സുധന്‍ കാരയില്‍, കെ. ശ്രീകുമാര്‍, കെ.എന്‍. രാജന്‍, കെ.എസ്. ജോണ്‍സന്‍, കെ. ഹരീഷ്‌കുമാര്‍, സോമന്‍ മുത്രത്തിക്കര, സത്യപ്രകാശന്‍, ഫ്രാന്‍സിസ്, യോഹന്നാന്‍, ശശികലനാരായണന്‍, നന്ദിനി രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇടതുമുന്നണി അളഗപ്പ ഈസ്റ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കരുവാപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനം മണ്ണംപേട്ട വൈദ്യശാലയില്‍ സമാപിച്ചു. പി.കെ. വിനോദന്‍, പി.കെ. ശേഖരന്‍, വി.കെ. അനീഷ്. ജയന്തി സുരേന്ദ്രന്‍, കെ.വി. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി .
ചേറ്റുവ: യു.ഡി.എഫ് കടപ്പുറം പഞ്ചായത്ത് കമ്മറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അഞ്ചങ്ങാടിയില്‍ ചേര്‍ന്ന പൊതുയോഗം ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. സി. മുസക്കലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ.അബൂബക്കര്‍ഹാജി, കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീര്‍, വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന, ആര്‍.കെ.ഇസ്മയില്‍, പി.കെ.അബൂബക്കര്‍, സി..ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊച്ചു തങ്ങള്‍, അശ്‌റഫ് തോട്ടുങ്ങല്‍, സുബൈര്‍ തങ്ങള്‍, പി.സി.കോയ, എ.കെ.ഫൈസല്‍, നാസര്‍ പണ്ടാരി, വി.എം. മനാഫ്, പി.വി.ഉമ്മര്‍ കുഞ്ഞി, കെ.എം.ഇബ്രാഹിം, റസിയ അമ്പലത്ത്, ഷാലിമ സുബൈര്‍, സി.ബി.എ.ഫത്താഹ്, ബാബു ബ്ലാങ്ങാട്, ടി.ആര്‍.ഇബ്രാഹിം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വെങ്കിടങ്ങ്: യു.ഡി.എഫ് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെങ്കിടങ്ങ് ബസ്റ്റാന്റില്‍ നിന്ന് കരുവന്തല വരെ പ്രതിഷേധ പ്രകടനം നടന്നു. കോണ്‍ഗ്രസ് ഭാരവാഹികളായ അഡ്വ: ബാബു, അബ്ദുല്‍ ഹയ്യ്, മുസ്്‌ലിം ലീഗ് ഭാരവാഹികളായ എ. എസ് .എം അസ്ഗര്‍ അലി തങ്ങള്‍, ബി.വി.കെ. ഫക്രുദ്ധീന്‍ തങ്ങള്‍, മുഹ്‌സിന്‍ മാസ്റ്റര്‍ പാടൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്, കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ വെങ്കിടങ്ങ് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ നടന്ന പൊതുയോഗം ഡി.സി.സി സെക്രട്ടറി പി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. അസ്ഗര്‍ അലി തങ്ങള്‍ അധ്യക്ഷനായി. അഡ്വ. ബാബു സ്വാഗതവും മുഹ്‌സിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
കയ്പമംഗലം: യു.ഡി.എഫ് കയ്പമംഗലം പഞ്ചായത്ത് പ്രതിഷേധ പ്രകടനം നടത്തി. നൂറ്കണക്കിന് കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കാളമുറി സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം മൂന്നുപീടിക സെന്ററില്‍ സമാപിച്ചു.ഡി.സി.സി സെക്രട്ടറിമാരായ കെ.എഫ് ഡൊമിനിക്,പി.എം.എ ജബ്ബാര്‍,മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് പി.ബി താജുദ്ദീന്‍,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്‌സല്‍,കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി.ജെ പോള്‍സണ്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ യൂസഫ്, ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ പുരുഷോത്തമന്‍,യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി.എസ് ഷാഹിര്‍, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ.കെ സക്കരിയ,മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പുത്തംകുളം സെയ്തു ഹാജി,മണി കാവുങ്ങല്‍, സുരേഷ് കൊച്ചു വീട്ടില്‍, പി.എ സാജുദ്ദീന്‍, പി.എ ഗഫൂര്‍,പി.എം അക്ബറലി,രാഹുല്‍ കാളമുറി,ബിജോയ് കമ്പനിക്കടവ്, കെ.വൈ നാസര്‍, ടി.എം മന്‍സൂര്‍, ശ്യാം കൃഷ്ണന്‍, പി.ടി രാമചന്ദ്രന്‍ എന്നീ യു.ഡി.എഫ് നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ചെറുതുരുത്തി : യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സ്‌കൂള്‍ പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം സെന്ററില്‍ സമാപിച്ചു തുടര്‍ന്നുനടന്ന പ്രതിഷേധ യോഗം യുഡിഎഫ് ചെയര്‍മാന്‍ എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി. കെ സെയ്തലവി, ആര്‍.എസ്.പി.ജില്ലാ കമ്മറ്റി അംഗം വി.പി പ്രസാദ്, മനോജ് തൈക്കാട്ട്, ടി .ബി. മൊയ്തീന്‍കുട്ടി, വി .എ .മുഹമ്മദ് ഇക്ബാല്‍, യു. എസ് സുമോദ് സംസാരിച്ചു.
കൊടകര: മറ്റത്തൂര്‍, കൊടകര, പറപ്പൂക്കര, പുതുക്കാട്, അളഗപ്പ നഗര്‍, വരന്തരപ്പിള്ളി പഞ്ചാത്തുകളില്‍ തിങ്കളാഴ്ചയിലെ ഹര്‍ത്താല്‍ പൂര്‍ണ്ണം. കോടാലിയില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗം സി പി എം ജില്ലാ കമ്മറ്റി അംഗം പി കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പി സി ഉമേഷ്, സി യു പ്രിയന്‍, ഉമ്മുകുല്‍സു അസീസ്, കെ എം ഹൈദര്‍ എന്നിവര്‍ സംസാരിച്ചു. മറ്റത്തൂരില്‍ പ്രതിഷേധയോഗം പി കെ കൃഷ്ണന്‍കുട്ടി ഉത്ഘാടനം ചെയ്തു. എം ആര്‍ രഞ്ജിത്, ടി എ ഉണ്ണികൃഷ്ണന്‍, പി എസ്സ് പ്രശാന്ത് സംസാരിച്ചു. കൊടകരയില്‍ പ്രതിഷേധ യോഗം പി ജി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ സി ജെയിംസ്, സി എം ബബീഷ്, എം വ് ഉദയന്‍, ഷോജന്‍ ഡി വിതയത്തില്‍ സംസാരിച്ചു.
പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം യു ഡി ഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനം പെരിങ്ങോട്ടുകര ഷെഡ് ,വെള്ളിയാഴ്ചചന്ത പരിസരത്തുകൂടി താന്ന്യം പെട്രോള്‍ പമ്പിന് മുന്‍പില്‍ സമാപിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.കെ. സുശീലന്‍ ,സി എം പി ജില്ലാ സെക്രട്ടറി രമേഷ് കോണ്‍ഗ്രസ് നേതാക്കളായ വി.കെ.പ്രദീപ് ,ആന്റോ തൊറയന്‍ ,കെ.എന്‍. വേണുഗോപാല്‍ ,എന്‍.ആര്‍ രാമന്‍ ,ബെന്നി തട്ടില്‍ ,സിജോ പുലിക്കോട്ടില്‍ ,സുജിന്‍ വൈലോപ്പിള്ളി ,ഫാറൂഖ് തളിക്കുളം ,രാമന്‍ നമ്പൂതിരി ,ഷാഹിര്‍ വലിയകത്ത് ,കല്ലയില്‍ ബാലകൃഷ്ണന്‍ ,ശ്രീജേഷ് അഴിമാവ് ,ശിവജി കൈപ്പിള്ളി ,സുബീഷ് വള്ളിയില്‍ സംസാരിച്ചു.
ഗുരുവായൂര്‍ : മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മമ്മിയൂര്‍ കൈരളി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കിഴക്കെ നടയിലെ പെട്രോള്‍ ബങ്കിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണയോടെ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് ബാലന്‍ വാറനാട്ട് അധ്യക്ഷനായി. മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ആര്‍.രവികുമാര്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ പി ഉദയന്‍, അരവിന്ദന്‍ പല്ലത്ത്, എം.കെ ബാലകൃഷ്ണന്‍, ശിവന്‍ പാലിയത്ത്, സ്റ്റീഫന്‍ ജോസ്, പി.കെ ജോര്‍ജ്ജ്, രാമന്‍ പല്ലത്ത്, ഗോപി മനയത്ത്, സി എസ് സൂരജ്, പോളി ഫ്രാന്‍സിസ്, പി.ജി സുരേഷ്, വി.കെ സുജിത്ത്, എ.കെ ഷൈമല്‍, നിഖില്‍ ജി കൃഷ്ണന്‍, കെ യു മുസ്താക്ക്, സി ആര്‍ മനോജ് അരവിന്ദന്‍ കോങ്ങാട്ടില്‍, സി അനില്‍കുമാര്‍ സംസാരിച്ചു.
വാടാനപ്പള്ളി : എങ്ങണ്ടിയൂരില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രഘടനവും, പ്രതിഷേധയോഗവും നടത്തി.പ്രതിഷേധയോഗം മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യു.ക്കെ പീതാംബരന്‍ ഉദ്ഘാടനം ചെയ്തു .യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ കാര്യാട്ട് അധ്യക്ഷനായി. ഡി.സി.സി മെംബര്‍ ഇര്‍ഷാദ് കെ.ചേറ്റുവ, മുസ്്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.എം മുഹമ്മദ് റാഫി, യു.ഡി.എഫ് നേതാക്കളായ സി.എ ഗോപാലകൃഷ്ണന്‍, എ.സി.സജീവ്, സി.എസ് നാരായണന്‍, യു.ക്കെ സന്തോഷ്, ആര്‍.വി സാദിക്ക്, എം.കെ.സത്യകാമന്‍, അക്ക്ബര്‍ ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു.പ്രഘടനത്തിന് ഷെഹഷാദ് കൊട്ടിലിങ്ങല്‍, കെ.എം മിഥുന്‍, ജുറൈദ്, എ.എ ബാലന്‍ നേതൃത്വം നല്‍കി.
യു.ഡി.എഫ് തളിക്കുളം പഞ്ചായത്തു കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ.എ.ഹാറൂണ്‍ റഷീദ്, പി.എ.അബ്ദുല്‍ ഗഫൂര്‍,വിനോദന്‍ നെല്ലി പറമ്പില്‍,പി.ഐ.ഷൗക്കത്ത് അലി,സുമന ജോഷി,വി.സി.അബ്ദുല്‍ ഗഫൂര്‍,പി.എം.അബ്ദുല്‍ ജബ്ബാര്‍, എ.ടി.നേന, പി.സ്.സുല്‍ഫിക്കര്‍, കെ.എസ്.റഹ്മത്തുല്ല, എ.എം.മെഹബൂബ്, രമേഷ് അയിനിക്കാട്ടു പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
തൃപ്രയാര്‍: നാട്ടിക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനവും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി അനില്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ചക്രപാണി പുളിക്കല്‍ അധ്യക്ഷനായി. വി.ആര്‍.വിജയന്‍, എ.എന്‍.സിദ്ധ പ്രസാദ്, സി.എസ് മണികണ്ഠന്‍ ,ഷൈന്‍ നാട്ടിക, പി.എം. സിദ്ധിക്, സജീവന്‍ നാട്ടിക, സുബ്രഹ്മണ്യന്‍ പനയ്ക്കല്‍, ഇ.ടി. സോജന്‍, പി.എസ് പി നസീര്‍, കെ.വി.സുകുമാരന്‍, ഇ.വി.ധര്‍മ്മന്‍, റാനിഷ് കെ.രാമന്‍, ജയസത്യന്‍, ശ്രീദര്‍ശ് വടക്കൂട്ട്, സാബു തൃപ്രയാര്‍ ,പി .വി .സഹദേവന്‍, എം.ആര്‍.രാജന്‍, ബിന്ദു പ്രദീപ് ,റീന പദ്മനാഭന്‍ ,സി.കെ മണികണ്ഠന്‍, സജീവന്‍ അരയംപറമ്പില്‍, മധു തനിമ, രാമന്‍ ഊണുങ്ങല്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട: വര്‍ദിച്ചു വരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജവ്യാപകമായി ആഹ്വാനം ചെയ്ത ബന്ദും അതേസമയം കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താലും ഇരിങ്ങാലക്കുടയില്‍ പൂര്‍ണം.
സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വിസ് നടത്തിയില്ല. കടകമ്പോളങ്ങളും സ്‌കൂളുകളും അടഞ്ഞു കിടന്നു. ഇരിങ്ങാലക്കുട ഹെഡ് പോസ്‌റ്റോഫീസും എസ്.ബി.ഐ ബാങ്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ യു.ഡി.എഫിന്റെ പ്രതിഷേധ റാലിക്ക് ഡി.സി.സി ജനറല്‍ സെക്രട്ടറി സോണിയാ ഗിരി, ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാര്‍ളി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ റിയാസുദ്ദിന്‍, സി.എം.പി നിയോജക മണ്ഡലം സെക്രട്ടറി മനോജ് പി, കേരള കോണ്‍ഗ്രസ് (ജേക്കബ്ബ് ) ആന്റണി പി.എ, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ നേതൃത്വം നല്‍കി.എരുമപ്പെട്ടി: ഭാരത് ബന്ദിനോടനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം കിഴക്കേ അങ്ങാടിയില്‍ നിന്നാരംഭിച്ച് സര്‍ക്കാര്‍ ആശുപത്രിയ്ക്ക് സമീപം സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് എം.കെ ജോസ്, യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, യദു കൃഷ്ണന്‍, ടി.കെ ദേവസി, മുരളീധരന്‍ അമ്പലപ്പാട്ട്, എം.കെ രഘു, കെ. ഗോവിന്ദന്‍കുട്ടി, ടി.ഒ ജോസ്, എം.വി റാഫേല്‍, ഒ.ബി സതീഷ്, പി.എസ് മോഹനന്‍, പി.എ ഷാജന്‍, സി.കെ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. എരുമപ്പെട്ടി: ഹര്‍ത്താലിനോടനുബന്ധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കടങ്ങോടില്‍ പ്രകടനം നടത്തി. ഇന്ധന വിലവര്‍ധന നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം മനപ്പടിയില്‍ നിന്നാരംഭിച്ച് പാറപ്പുറം സെന്ററില്‍ സമാപിച്ചു.
സി.പി.എം ഏരിയാ കമ്മിറ്റിയംഗം പി.എസ് പ്രസാദ്, ലോക്കല്‍ സെക്രട്ടറി യു.വി ഗിരീഷ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി പി.വി സുഭാഷ്, കെ.ആര്‍ രൂപേഷ്, പി.ഇ ബാബു, മുഹമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
വടക്കാഞ്ചേരി: ഇന്ധന വിലകള്‍ അനുദിനം കുതിയ്ക്കുമ്പോഴും ഒരു നടപടിയും കൈകൊള്ളാതെ കേന്ദ്ര സര്‍ക്കാര്‍ കയ്യും കെട്ടിയിരിക്കുകയാണെന്ന് ആരോപിച്ച് ഇടത് മുന്നണിയും ഭാരത് ബന്ദിന് പിന്തുണ അര്‍പ്പിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ വടക്കാഞ്ചേരി മേഖലയില്‍ പൂര്‍ണം.
പൊതുഗതാഗതം തടസപ്പെട്ടു. സ്വകാര്യ കെ.എസ്. ആര്‍.ടി.സി ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഓഫിസുകള്‍ അടഞ്ഞ് കിടന്നു. വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു .സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകി. ബാങ്കുകള്‍ അടഞ്ഞ് കിടന്നു. സഹകരണ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചില്ല. തലപ്പിള്ളി താലൂക്ക് ഓഫീസ് തുറക്കാനായില്ല. മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ ഒ.പിയിലെത്തിയവരുടെ എണ്ണം വളരെ കുറവായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ ഇടത് വലത് മുന്നണി പ്രവര്‍ത്തകര്‍ പ്രകടനങ്ങളും, പൊതുയോഗങ്ങളും നടത്തി. യു.ഡി.എഫ് പ്രകടനത്തിന് കെ. അജിത്കുമാര്‍, ജിജോ കുരിയന്‍, അഡ്വ. സി. വിജയന്‍, ഷാഹിദ റഹ്മാന്‍, സി.എ ശങ്കരന്‍ കുട്ടി, ജയന്‍ മംഗലം, പി.ജി ജയദീപ്, എ.എസ് ഹംസ, ഉമ്മര്‍ ചെറുവായില്‍, സെലക്റ്റ് മുഹമ്മദ്, വൈശാഖ് നാരായണസ്വാമി, ബുഷറ റഷീദ്, സജിത്ത് പരുത്തി, ജോ ജോ കുരിയന്‍ നേതൃത്വം നല്‍കി.
ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ സംസ്ഥാന പാതയിലെ പുഴപ്പാലത്തില്‍ കുത്തിയിരുന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് മെംബര്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.എന്‍ സുരേന്ദ്രന്‍ അധ്യക്ഷനായി. എം.ആര്‍ സോമനാരായണന്‍, ഉദയന്‍ കളരിക്കല്‍, വി.സി ജോസഫ്, എ. പരമേശ്വരന്‍, എം.എ ലോന, കെ.എം മൊയ്തു, വി.ജെ ബെന്നി, എം.എ വേലായുധന്‍, എം.ജെ ബിനോയ്, എന്‍.കെപ്രമോദ്കുമാര്‍, പി.എന്‍ അനില്‍കുമാര്‍, എം.എ അബ്ദുല്‍ റസാഖ് പ്രസംഗിച്ചു. അത്താണിയില്‍ നടന്ന ഇടത് മുന്നണി പൊതുയോഗം പി. മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാര്‍ അധ്യക്ഷനായി. ശിവപ്രിയ സന്തോഷ്, പീതാംബരന്‍ പ്രസംഗിച്ചു.
എരുമപ്പെട്ടി: ഹര്‍ത്താലിന്റെ ഭാഗമായി എല്‍.ഡി.എഫ് എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി. നെല്ലുവായില്‍ നിന്നാരംഭിച്ച പ്രകടനം എരുമപ്പെട്ടി സെന്ററില്‍ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പി.ടി ദേവസി, യു.കെ മണി, പി.ടി ജോസഫ്, കുഞ്ഞുമോന്‍ കരിയന്നൂര്‍, ടി.ജി സുന്ദര്‍ലാല്‍, കെ.എ മനോജ്, പി.സി അബാല്‍മണി, ടി.കെ ശിവന്‍, എന്‍.ബി ബിജു ,ഒ.എസ് മനോഷ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.എം ഏരിയാ കമ്മറ്റിയംഗം ഒ.ബി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റിയംഗം കെ.എം അഷറഫ് അധ്യക്ഷനായി.
ചാവക്കാട്: പെട്രോള്‍-ഡീസല്‍, പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച് ഗുരുവായൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് പ്രകടനവുംപ്രതിഷേധയോഗവും സംഘടിപ്പിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കണ്‍വീനര്‍ കെ. നവാസ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപന്‍, മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്‍ കരീം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെവി ഷാനവാസ്, ടി.കെ ഉസ്മാന്‍ എടയൂര്‍, കെ.കെ ഹംസകുട്ടി, പി.വി ബദറുദ്ദീന്‍, കെ.വി സത്താര്‍, കെ.എസ് ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
അക്ബര്‍ കോനേത്ത്, നൗഷാദ് തെരുവത്ത്, ആര്‍.കെനൗഷാദ്, എ.വി അലി, പി.വി ഷരീഫ്, ലത്തീഫ് പാലയൂര്‍, അനീഷ് പാലയൂര്‍, പി.വി പീറ്റര്‍, സൈസണ്‍ മാറോക്കി, ഹ്യൂബര്‍ട്ട് ജേക്കബ്, കെ.വി യൂസഫ് അലി, വര്‍ഗീസ് പനക്കല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
അണ്ടത്തോട്: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് അണ്ടത്തോട് മേഖലാ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
മന്ദലാംകുന്ന് കിണര്‍ സെന്ററില്‍ നിന്ന് അരംഭിച്ച് അണ്ടത്തോട് സെന്ററില്‍ സമീപിച്ച മാര്‍ച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി എ.എം അലാവുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എന്‍.ആര്‍. ഗഫൂര്‍ അധ്യക്ഷത വഹിച്ചു, മാലിക്കുളം അബു , അബൂബക്കര്‍, ചാലില്‍ മൊയ്തുണ്ണി, ടി.കെ. സെക്കരിയ്യ എന്നിവര്‍ സംസാരിച്ചു. മൂസ അലത്തയില്‍ സ്വാഗതവും സെക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.
ചാവക്കാട്: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായി കടപ്പുറം യു.ഡി.എഫ്. കമ്മറ്റി പ്രകടനവും പൊതുയോഗവും നടത്തി. കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു.സി.മുസ്താഖലി അധ്യക്ഷനായി. പി.കെ.ബഷിര്‍ , എം.എ. അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എരുമപ്പെട്ടി: ഭാരത് ബന്ദിനോടനുബന്ധിച്ച് യു.ഡി.എഫ് കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി സെക്രട്ടറി വി.കെ രഘുസ്വാമി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ പി.കെ സുലൈമാന്‍ അധ്യക്ഷനായി. നേതാക്കളായ മൊയ്തുട്ടി സാഹിബ്, ഹംസ, ടി.കെ ശിവശങ്കരന്‍, പി.സി ഗോപാലകൃഷ്ണന്‍, പി.വി പ്രസാദ്, ലിബിന്‍ കെ. മോഹനന്‍, ബാഹുലേയന്‍, ഓ.എസ് വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.