2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജില്ലയില്‍ തഹസില്‍ദാര്‍മാര്‍ കൂട്ടത്തോടെ കൂടുവിട്ടു

കാക്കനാട് : ജില്ലയിലെ തഹസില്‍ദാര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ഭരണ മാറ്റം നടന്നതോടെയാണ് പ്രതീക്ഷിച്ചതുപോലെ വിവിധ വകുപ്പുകളുടെ തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചുപണി തുടരുന്നത്. ഇരുപതോളം തഹസീല്‍ദാര്‍മാര്‍ക്കാണ് കൂട്ടസ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ കൂടൊഴിപ്പിച്ചത്.
 നെടുമ്പാശ്ശേരി സ്ഥലമെടുപ്പ് വിഭാഗം സ്‌പെഷല്‍ തഹസില്‍ദാര്‍ ബെന്നി ജോസഫിനെ കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്ഥാരായും കൊച്ചി മെട്രോ സ്‌പെഷല്‍ തഹസിദാര്‍ ആര്‍. രേണുവിനെ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ടന്റ് (ഇന്‍സ്‌പെക്ഷന്‍) വിഭാഗത്തിലേക്കും മൂവാറ്റുപുഴ ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടന്റ് അനില്‍ ജോര്‍ജിനെ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ടന്റ് (സ്യൂട്ട്) വിഭാഗത്തിലേക്കും മാറ്റി.
മീനാച്ചില്‍ തഹസില്‍ദാര്‍ എം.ടി അനില്‍കുമാറിനെ ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായും  കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ടന്റ് വി.എസ്. ജയപ്രകാശിനെ മൂവാറ്റുപുഴ ആര്‍.ഡി.ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടന്റായും തളിപ്പറമ്പ് സ്‌പെഷല്‍ തഹസില്‍ദാര്‍(എല്‍.എ) എം.പി. ഭരതനെ കണയന്നൂര്‍ താലുക്ക് തഹസില്‍ദാരായും പറവൂര്‍ അഡീ.തഹസില്‍ദാര്‍ സന്ധ്യാ ദേവിയെ പറവൂര്‍ താലൂക്കില്‍ തന്നെ തഹസില്‍ദാറായും നെടുങ്കണ്ടം സ്‌പെഷല്‍ തഹസില്‍ദാര്‍ എം.ആര്‍. ദിലീപ് കുമാറിനെ ആലുവ തഹസില്‍ദാറായും നിമയിച്ചു.
ജില്ലാ പ്രൊട്ടോകോള്‍ ഓഫീസര്‍ സാബു.കെ ഐക്കിനെ കുന്നത്തുനാട് താഹസില്‍ദാറായും കണയന്നൂര്‍ ആര്‍.ആര്‍ വിഭാഗം തഹസില്‍ദാര്‍ റെജി.പി.ജോസഫിനെ മൂവാറ്റുപുഴ തഹസില്‍ദാറയും കൊച്ചി മെട്രോ സ്‌പെഷല്‍ തഹസില്‍ദാര്‍ (നമ്പര്‍2) ആനിപോളിനെ കോതമംഗലം തഹസില്‍ദാറായും വൈറ്റില എന്‍.എച്ച് സ്ഥമെടുപ്പ് വി ഭാഗം സ്‌പെഷല്‍ തഹസില്‍ദാര്‍ എം.വി.സുരേഷ്‌കുമാറിനെ കണയന്നൂര്‍ താലൂക്കില്‍ അഡീ.തഹസില്‍ദാറായും ദേവികുളം ആര്‍.ഡി ഓഫിസിലെ സീനിയര്‍ സൂപ്രണ്ടന്റ് കെ.എം.അബ്ദുല്‍ നാസറിനെ കൊച്ചി താലൂക്കില്‍ അഡീ.താഹസില്‍ദാറായും കൊച്ചി താലൂക്കിലെ അഡീ. തഹസില്‍ദാര്‍ പി.രാജനെ പറവൂര്‍ അഡീഷനല്‍ തഹസില്‍ദാറായും കളക്ടറേറ്റിലെ എല്‍.എ വിഭാഗം സ്‌പെഷല്‍ താഹസില്‍ദാര്‍ ലീലാമ എബ്രാഹത്തെ ആലുവ അഡീ. താഹസില്‍ദാറായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.