2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ജിയോ സേവനങ്ങളുടെ കാലാവധി നീട്ടി

മുംബൈ: റിലയന്‍സ് ജിയോയുടെ പരിധികളില്ലാത്ത സേവനങ്ങളുടെ കാലാവധി നീട്ടി. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.
നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍കം ഓഫറിന്റെ കാലാവധി. നിലവിലുള്ള ഉപയോക്താവിനും പുതിയ ഉപയോക്താവിനും ഈ സേവനം ലഭ്യമാകും. ഡിസംബര്‍ നാലു മുതല്‍ ഈ സേവനങ്ങള്‍ നല്‍കി തുടങ്ങുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അതിവേഗ ഇന്റര്‍നെറ്റിന്റെ ഒരു ദിവസത്തെ പരമാവധി ഉപയോഗം നാലു ജി.ബിയില്‍ നിന്ന് ഒരു ജി.ബിയായി കുറച്ചു. ഉപഭോക്താക്കളിലധികവും ഒരു ജി.ബിയില്‍ കുറവ് ഡാറ്റ ഉപയോഗിക്കുന്നവരാണെന്നും അംബാനി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News