2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ജിയോ ഫോണില്‍ ഇനി ഗൂഗിള്‍ സംവിധാനം ലഭ്യമാകും

റിലയന്‍സ് വിപണിയിലിറക്കുന്ന ജിയോ ഫോണില്‍ ഇനി മുതല്‍ ചില ഗൂഗിള്‍ സംവിധാനവും ലഭിക്കും. ഗൂഗിള്‍ അസിസ്റ്റ്, ഗൂഗിള്‍ മാപ്, ഗൂഗിള്‍ സെര്‍ച്, യൂറ്റിയുബ് തുടങ്ങിയവയാണു ജിയോ ഫോണില്‍ ചേര്‍ക്കുന്നതെന്നാണ് ജിയോ അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജിയോ ഫോണിന്റെ ഒപ്പറേറ്റിങ് സിസ്റ്റം കൈകാര്യം ചെയ്യുന്നത് കായ് ഒഎസ് (Kai OS) എന്ന അമേരിക്കന്‍ കമ്പനിയാണ്. കായ് ഒഎസ് ടെക്‌നോളജീസ് ഗൂഗിളുമായി ചേര്‍ന്നു പുതിയ ആപ്പുകള്‍ നിര്‍മിക്കാനെടുത്ത തീരുമാനമാണ് ഈ മാറ്റത്തിനു കാരണം.
പുതിയ പദ്ധതിക്കായി ഇരു കമ്പനികളും 20 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണു മാറ്റിവച്ചിരുക്കുന്നത്. HTML, Javascript പോലുള്ള മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന കായ് ഒഎസ് ഇന്ത്യയില്‍ വരുന്നതു ജിയോ ഫോണിലുടെയാണ്.
ഇതുവരെ ജിയോഫോണില്‍ ലഭ്യമായിരുന്നതു ജിയോ ടി.വി, ജിയോ മ്യുസിക്ക് തുടങ്ങിയ ജിയോ ആപ്പുകള്‍ മാത്രമായിരുന്നു. കായ് ഓഎസുമായി ചേര്‍ന്നു പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി, ഇതിനകം വന്‍വിജയമായ ജിയോ ഫോണില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണു ശ്രമിക്കുന്നതെന്നു ജിയോ റിലയന്‍സ് അധികൃതര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.