2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ജിയാഖാന്റെ മരണം: സൂരജിനെതിരെ കുറ്റം ചുമത്തുമെന്ന് കോടതി

മുംബൈ: ബോളിവുഡ് നടി ജിയാഖാന്‍(25) തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ നടന്‍ സൂരജ് പഞ്ചോളിക്കെതിരെ കുറ്റം ചുമത്താനൊരുങ്ങി സി.ബി.ഐ പ്രത്യേക കോടതി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജിയാഖാന്റെ അമ്മ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി നടപടിക്കെതിരെയായിരുന്നു ഹരജി. എന്നാല്‍ പരമോന്നത കോടതി ഈ ഹരജി പരിഗണിച്ചില്ല. ബോംബെ ഹൈക്കോ
ടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

നേരത്തെ മഹാരാഷ്ട്ര പൊലിസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ബോംബെ കോടതി ഉത്തരവനുസരിച്ച് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

2013 ജൂണ്‍ മൂന്നിനാണ് ജിയാഖാനെ ജുഹുവിലെ തന്റെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജിയയുടെ കാമുകനും ബോളിവുഡ് നടനുമായ സൂരജ് പഞ്ചോളിയെ പൊലിസ് അറസ്റ്റു ചെയ്തു.

രാം ഗോപാല്‍ വര്‍മയുടെ ഏറെ വിവാദമുയര്‍ത്തിയ ചിത്രമായ ‘നിശബ്ദ’ എന്ന സിനിമയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചാണ് ജിയ ബോളിവുഡിലെത്തിയത്. 2007ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ജിയാ ഖാന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. മികച്ച നവാഗത താരത്തിനുള്ള ഫിലിം ഫെയര്‍ നോമിനേഷന്‍ ഈ ചിത്രത്തിലൂടെ ജിയ്ക്ക് ലഭിച്ചിരുന്നു. ആമിര്‍ ഖാനൊപ്പം ഗജനിയുടെ ഹിന്ദി പതിപ്പിലും അഭിനയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.