
പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ 112 അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക വിഭാഗത്തില്‍ 29, റസിഡന്റ് സ്തികയില്‍ 24, അനധ്യാപക വിഭാഗത്തില്‍ 51 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അംഗീകൃത മെഡിക്കല്‍ യോഗ്യതയും സമാനവിഷയത്തിലെ മെഡിക്കല്‍ ബിരുദാനന്തരബിരുദവുമാണ് അധ്യാപകന്റെ യോഗ്യത. പ്രൊഫസര്‍ തസ്തികയിലേക്ക് 14 വര്‍ഷത്തെ പ്രവൃത്തിപരിചയവും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നാലു വര്‍ഷത്തെ പരിചയവും വേണം.
കമ്യൂണിറ്റി മെഡിസിന്, മെഡിസിന്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, പാത്തോളജി, പീഡിയാട്രിക്സ്, അനസ്തീഷ്യോളജി, സര്‍ജറി, അനാട്ടമി, ബയോകെമിസ്ട്രി, ഫാര്‍മക്കോളജി, ഫിസിയോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിലാണ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ ഒഴിവുകള്‍.
കമ്യൂണിറ്റി മെഡിസിന്, മെഡിസിന്, പീഡിയാട്രിക്സ്, സര്‍ജറി, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, അനസ്തീഷ്യ, അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, ഫാര്‍മക്കോളജി, പാത്തോളജി, ക്ലര്‍ക്ക് എന്നിങ്ങനെയാണ് അനധ്യാപക ഒഴിവുകള്‍. അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം മുഖേനയും റസിഡന്റ്, അനധ്യാപക ഒഴിവുകളിലേക്കു എഴുത്തുപരീക്ഷയും അഭിമുഖവും മുഖേനയുമാണ് തെരഞ്ഞെടുപ്പ്.
യോഗ്യത, ഓരോന്നിലെയും ഒഴിവുകളുടെ എണ്ണം, വിശദവിവരങ്ങള്‍ എന്നിവ അറിയുന്നതിന്: jipmer.edu.in
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂണ്‍ 21