2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ജിദ്ദയില്‍ നഴ്‌സുമാരുടെ 40 ഒഴിവ്; റിക്രൂട്ട്‌മെന്റ് മെയ് അഞ്ചിന് കോഴിക്കോട്ട്

സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് വനിതാ നഴ്‌സുമാരെ നിയമിക്കുന്നതിനുളള നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ് അഞ്ചിന് കോഴിക്കോട്ട് നടക്കും.
www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയുളള 40 നഴ്‌സുമാരെയാണ് ആവശ്യം. ഇതില്‍ 20 എണ്ണം മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക്ക് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം 45 ല്‍ താഴെ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 30004500 സൗദി റിയാല്‍. ഫോണ്‍: 1800 425 3939.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.