2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ജിഗ്നേഷ് മേവാനിയുടെ കാറിനു നേരെ ആക്രമണം

ഗാന്ധിനഗര്‍: ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ വാഹനത്തിനു നേരെ അജ്ഞാതരുടെ ആക്രമണം.
ജിഗ്നേഷ് സഞ്ചരിച്ച കാറിന്റെ ഗ്ലാസ് ആക്രമണത്തില്‍ തകര്‍ന്നു. സംഭവത്തില്‍ അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പാലാന്‍പൂരില്‍ വച്ചാണ് ആക്രമണമുണ്ടായത്.
തന്റെ വാഹനത്തിനുനേരെ ആക്രമണം നടത്തിയതിനു പിന്നില്‍ ബി.ജെ.പിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം ആക്രമണം നടത്തി തന്നെ ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
എന്നാല്‍ വിപ്ലവകാരിയായ ഞാന്‍ ഇത്തരം ആക്രമണത്തില്‍ ഭയപ്പെടില്ലെന്ന കാര്യം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്ന വ്യാജമായ വികസന വാദത്തിനെതിരായി താന്‍ നടത്തുന്ന പ്രചാരണമാണ് അവരെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ജിഗ്നേഷ് ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.