2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ജാവലിന്‍ ത്രോ; നീരജ് ചോപ്രക്ക് സ്വര്‍ണം

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രക്ക് സ്വര്‍ണം. ഫിന്‍ലന്‍ഡില്‍ നടക്കുന്ന സാവോ ഗെയിംസിലാണ് നീരജ് മികച്ച ദൂരത്തിലൂടെ സ്വര്‍ണം നേടിയത്. ചൈനീസ് തായ്‌പെയ് താരം ചോ സുങ് ചെന്നിനെ തോല്‍പിച്ചായിരുന്നു നീരജിന്റെ സ്വര്‍ണ നേട്ടം. 85.69 മീറ്റര്‍ ദൂരമാണ് നീരജ് പിന്നിട്ടത്. രണ്ടാം സ്ഥാനം നേടിയ ചൈനീസ് തായ്‌പെയ് താരത്തിന് 82.52 മീറ്റര്‍ ദൂരം മാത്രമേ എറിയാനായുള്ളു. വെങ്കല മെഡല്‍ നേടിയ ചൈനീസ് താരം 78.74 മീറ്റര്‍ ദൂരം എറിഞ്ഞു. ഏഷ്യന്‍ ഗെയിംസ് വിളിപ്പാടകലെ എത്തി നില്‍ക്കെ മെഡല്‍ നേട്ടം മികച്ച ആത്മവിശ്വാസം നല്‍കുന്നതാണെന്ന് മത്സര ശേഷം നീരജ് പ്രതികരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News