2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ജാട്ടുകള്‍ മന്ത്രിയുടെ വീട് കത്തിക്കുന്ന രംഗം പുറത്ത്

റോഹ്ത്തക്:ജാട്ട് പ്രക്ഷോഭകാരികള്‍ ഹരിയാന മന്ത്രിയായ ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യഭ്യാസ-തൊഴില്‍ മേഖലകളില്‍ സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ പ്രക്ഷോഭത്തിനിടെയാണ് ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുളള മന്ത്രിയുടെ വസന്തിയില്‍ ആക്രമണം ഉണ്ടായത്. അക്രമികളുടെ മുന്നില്‍ നാലു മണിക്കൂറോളം ഭീതിയില്‍ നില്‍ക്കുന്ന മന്ത്രിയുടെ കുടുംബാംഗങ്ങളുടെ ദൃശ്യങ്ങളും സി.സി.ടിവിയില്‍ ലഭ്യമാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. മന്ത്രി,ഭാര്യ,പത്ത് വയസായ കുട്ടി എന്നിവരെ അക്രമികള്‍ പിന്‍തുടരുന്നതും അവരില്‍ നിന്നും രക്ഷ തേടി തെരുവിലൂടെ ജീവനും കൊണ്ട് ഓടുന്ന രംഗങ്ങളും ഇതിലുണ്ട്. രണ്ട് നിലയുള്ള വീട് തകര്‍ക്കാന്‍ ജനക്കുട്ടം അടുത്ത രണ്ട് ദിവസവും വന്നിരുന്നു.വീട് ഒന്‍പത് ദിവസത്തോളം കത്തിയെന്നും എല്ലാം അക്രമികള്‍ നശിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.