2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

ജാഗ്രതോത്സവം 2018; ജാഗ്രതാസന്ദേശ യോഗം നടത്തി

തൊടുപുഴ: ഹരിതകേരള മിഷന്‍ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവം 2018ന്റെ ഭാഗമായി ജാഗ്രതാസന്ദേശ യോഗം തൊടുപുഴ മുനിസിപ്പല്‍ മൈതാനത്തു നടന്നു. തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ കെ.ആര്‍ വിനോദ് ജാഗ്രതാസന്ദേശം നല്‍കി.
ഇതിനോടനുബന്ധിച്ച് തൊടുപുഴ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങള്‍ സംഘടിപ്പിച്ച റാലിയും നടന്നു. പരിസര ശുചിത്വത്തിന്റെ അഭാവത്തില്‍ പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുക, മാലിന്യനിര്‍മാര്‍ജനം രോഗപ്രതിരോധം എന്നിവയെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ജാഗ്രതോത്സവത്തിന്റെ ലക്ഷ്യം.
അതിനായി ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ കില, ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍, സാക്ഷരതാമിഷന്‍, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് സംസ്ഥാന തലത്തില്‍ ജാഗ്രതോത്സവം 2018 നടത്തുന്നത്.
ഇതിനായി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡില്‍ നിന്നും രണ്ടംഗ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലന പരിപാടി തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തിയിരുന്നു. അഞ്ച് മുതല്‍ ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളിലൂടെ ജാഗ്രതോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വാര്‍ഡുകളിലും നടത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.