2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ജവാന്‍ സ്വയം വെടിവച്ച് മരിച്ചു

 

റായ്പൂര്‍: ഗരിയാബന്ദ് ജില്ലയില്‍ സി.ആര്‍.പി.എഫ് ജവാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സി.ആര്‍.പി.എഫ് 65ാം ബറ്റാലിയനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ കരണ്‍ സിങ് ആണ് സ്വയം വെടിവച്ച് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.
വെടിയൊച്ച കേട്ട ഉടന്‍ തന്നെ മറ്റ് ജവാന്‍മാര്‍ എത്തിയപ്പോഴാണ് ഇയാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരിയാനയിലെ മഹേന്ദ്രനഗര്‍ ജില്ലയിലെ സെയ്ദ്പൂര്‍ ഗ്രാമവാസിയാണ് മരിച്ച ജവാന്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.