2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ജവാന്‍മാര്‍ക്ക് ആദരാജ്ഞലിയുമായി ബഹ്‌റൈന്‍ പ്രവാസികള്‍

മനാമ: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ആദരാജ്ഞലിയുമായി ബഹ്‌റൈനിലെ പ്രവാസികള്‍.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആദരാജ്ഞലിയും പ്രാര്‍ത്ഥനയുമായി വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടന്നു.

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ചടങ്ങില്‍ മെഴുകുതിരികള്‍ തെളിയിച്ച്് പ്രാര്‍ഥന നിര്‍വഹിച്ചു. പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പൂക്കളും അര്‍പ്പിച്ചു.
ബഹ്‌റൈന്‍ കേരളീയസമാജം ആക്ടിങ് പ്രസിഡന്റ് മോഹന്‍രാജ്, ബഹ്‌റൈന്‍ കേരളീയ സമാജം ജനറല്‍സെക്രട്ടറി എം.പി രഘു , ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

കുടുംബ സൗഹൃദവേദി വീരമൃതൃു വരിച്ച ജവാന്‍മാരുടെ വിയോഗത്തില്‍ അനുശോചന യോഗം ചേര്‍ന്നു. മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ഥനയും നടത്തി.

രക്ഷാധികാരി അജിത് കുമാര്‍, പ്രസിഡന്റ് വി.സി.ഗോപാലന്‍, സെക്രട്ടറി ജേൃാതിഷ് പണിക്കര്‍, എബ്രഹാം ജോണ്‍, മോനി ഒടിക്കണ്ടത്തില്‍, എഫ്.എം. ഫൈസല്‍, എബി തോമസ്, ഗണേഷ് കുമാര്‍ , രാജേഷ് കുമാര്‍ , സൈറാ പ്രമോദ്,ഷില്‍സ റിലീഷ്, നിഷ രാജീവ്, മൊയ്തീന്‍ , എന്നിവര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ജെ.രാജീവന്‍,സുമിത സതീഷ്, തോമസ് ഫിലിപ്പ് എന്നിവര്‍ നിയന്ത്രിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.