
മുംബൈ: ഹിന്ദി സിനിമകളില്‍ നിന്ന് പാക് താരങ്ങളെ വിലക്കിയതിനെ അനുകൂലിച്ച് ബോളിവുഡ് താരം നാനാ പടേക്കര്‍. നമ്മുടെ യഥാര്‍ഥ ഹീറോകള്‍ സിനിമയിലെ താരങ്ങളല്ല, മറിച്ച് സ്വന്തം ജീവന് കൊടുത്തും രാജ്യത്തെ ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്ന ജവാന്മാരാണ് യഥാര്‍ഥ ഹീറോകളെന്ന് നാനാ പടേക്കര്‍.
സിനിമകളിലെ ഹീറോകള്‍ എന്നത് ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ സൃഷ്ടിയാണ്. അതില്‍ യാഥാര്‍ഥ്യമില്ല, മറിച്ച് മിഥ്യയെന്ന തോന്നല്‍ സൃഷ്ടിക്കുക മാത്രമാണ് ഓരോ സിനിമയിലെ താരങ്ങളും. എന്നാല്‍, നേരെ തിരിച്ചാണ് യഥാര്‍ഥ സൈനികനെന്നും പടേക്കര്‍ പറഞ്ഞു.
ഉറിയില്‍ പാകിസ്താന് നടത്തിയ ആക്രമണത്തില്‍ 18 ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ബോളിവുഡ് സിനിമകളില്‍ നിന്ന് പാകിസ്താന് താരങ്ങളെ വിലക്കണമെന്നും അവരെ അഭിനയിപ്പിക്കരുതെന്നും അഭിപ്രായങ്ങളും ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. ഇതിനോട് യോജിച്ചും എതിര്‍ത്തും നിരവധി പ്രമുഖരും സംഘടനകളും രംഗത്തെത്തിയിരുന്നു.