2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ജലന്ധര്‍ ബിഷപിനെ അറസ്റ്റുചെയ്യണം

കണ്ണൂര്‍: പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് എക്‌സ് പ്രീസ്റ്റ് നണ്‍സ് ഫോറം. നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കന്യാസ്ത്രീകള്‍ കൂട്ടിലടക്കപ്പെട്ട നിലയിലാണ്. മഠങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍ പലതും ഭീഷണികള്‍ കൊണ്ട് ഉള്ളിലൊതുക്കുകയാണു പലരും. മഠം വിട്ട് പുറത്തിറങ്ങിയാല്‍ ഉണ്ടാകുന്ന തിരസ്‌കരണം മുന്നില്‍ കണ്ടാണു നല്ലൊരു പക്ഷവും പിടിച്ചുനില്‍ക്കുന്നത്.
കന്യാസ്ത്രീകള്‍ സഭയില്‍ സുരക്ഷിതരല്ലെന്നു കാണിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടതാണ് ഒടുവിലത്തെ സംഭവം.
സിസ്റ്റര്‍ അഭയയും ലിന്റയും ബിന്‍സിയുമൊക്കെ ഉദാഹരണങ്ങളാണ്. ഈ മരണങ്ങളുടെ അന്വേഷണം എവിടെയും എത്തിയിട്ടില്ല. കന്യാസ്ത്രീകള്‍ക്കു നേരേയുള്ള ഇത്തരം അതിക്രമങ്ങള്‍ അവസാനിച്ചേ തീരൂ. കുറ്റാരോപിതനായ ബിഷപ്പിനെ ഉടന്‍ തന്നെ അറസ്റ്റുചെയ്യണമെന്നും ഫോറം വൈസ് പ്രസിഡന്റ് ഡോ. ജെ.ജെ പള്ളത്ത്, ബെന്നി തോമസ്, മരിയ കിരണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News