2019 February 15 Friday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ജലനിരപ്പുയര്‍ന്നു; നീലഗിരിയില്‍ ഡാമുകളുടെ ഷട്ടര്‍ തുറന്നു

ഗൂഡല്ലൂര്‍: കനത്ത മഴയെ തുടര്‍ന്ന് നീലഗിരി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് സംഭരണശേഷിക്കൊപ്പമൊത്തി. ഇതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കല്‍ ആരംഭിച്ചിട്ടുണ്ട്. കുന്താ, കെത്ത, എമറാള്‍ഡ്, അവലാഞ്ചി, അപ്പര്‍ ഭവാനി, പോര്‍ത്തി മന്ത്, പൈക്കാറ, സാണ്ടിനല്ല, ഗ്ലന്‍ മോര്‍ഗന്‍, മായാര്‍, മുക്കൂര്‍ത്തി പര്‍സന്‍വേലി തുടങ്ങിയ അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഉയര്‍ത്തിയത്. 89 അടിയാണ് കുന്താ അണക്കെട്ടിന്റെ സംഭരണ ശേഷി. കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിച്ച ശക്തമായ മഴ കാരണം നിലവില്‍ സംഭരണ ശേഷിക്കൊപ്പമാണ് ജലനിരപ്പ്. തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍ത്തിയത്.
ജില്ലയിലെ പ്രധാന ജലസംഭരണികളിലെ ജലനിരപ്പ്. ബ്രാക്കറ്റില്‍ സംഭരണശേഷി: കുന്താ ( 89) 89, കെത്ത (156) 155, എമറാള്‍ഡ് (184) 180, അവലാഞ്ചി (171) 169, അപ്പര്‍ ഭവാനി (210) 210, പോര്‍ത്തി മന്ത്( 130) 130, പൈക്കാറ(100) 100, സാണ്ടിനല്ല (49) 45, ഗ്ലന്‍ മോര്‍ഗന്‍ (33) 31, മായാര്‍ (17) 16, മുക്കൂര്‍ത്തി (18) 15, പര്‍സന്‍വേലി (58) 56.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.