2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ജലദിനം: ഇന്ന് പള്ളികളില്‍ ഉദ്‌ബോധനം

കോഴിക്കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനും ജംഇയ്യത്തുല്‍ ഖുത്വബായും സംയുക്തമായി ‘വെള്ളം സര്‍വ്വതില്‍ പ്രധാനം’ എന്ന പ്രമേയത്തില്‍ നടത്തുന്ന ജല കാംപയിനിന്റെ ഭാഗമായി ലോക ജലദിനമായ ഇന്ന് വെള്ളിയാഴ്ച പള്ളികളില്‍ ഉദ്‌ബോധനവും മഹല്ല് കേന്ദ്രീകരിച്ച് കുടിവെള്ള വിതരണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. പരിപാടി വിജയിപ്പിക്കാന്‍ മഹല്ല് കമ്മിറ്റികളും ഖത്വീബുമാരും രംഗത്തിറങ്ങണമെന്ന് എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അഭ്യര്‍ഥിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.