2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജര്‍മന്‍ താരത്തെ ലക്ഷ്യമിട്ട് ലിവര്‍പൂള്‍

ല@ണ്ടന്‍: ജര്‍മന്‍ യുവ സ്‌ട്രൈക്കര്‍ തിമോ വെര്‍ണറെ ടീമിലെത്തിക്കാനൊരുങ്ങി ലിവര്‍പൂള്‍. 23കാരനായ താരം നിലവില്‍ ആര്‍ബി ലെയ്പ്‌സിഗിനുവേ@ണ്ടിയാണ് കളിക്കുന്നത്.
ബാക്ക്അപ്പ് സ്‌ട്രൈക്കര്‍മാരെ തേടുന്ന ക്ലോപ്പ് മുഖ്യ പരിഗണന വെര്‍ണര്‍ക്കാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌പോര്‍ട്ട് ബില്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
വെര്‍ണറെ വിട്ടുകിട്ടാന്‍ ലെയ്പ്‌സിഗുമായി ലിവര്‍പൂള്‍ സംസാരിച്ചെന്നും കൈമാറ്റ തുകയായി 51 ദശലക്ഷം പൗ@ണ്ട് ലിവര്‍പൂളിനോട് ആവശ്യപ്പെട്ടെന്നുമാണ് സ്‌പോര്‍ട്ട് ബില്‍ഡിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുഹമ്മദ് സലാഹ്, സാദിയോ മാനെ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ക്കൊപ്പം മുന്‍നിരയിലേക്ക് പരീക്ഷിക്കാനാവും ക്ലോപ് വെര്‍ണറെ ടീമിലെത്തിക്കുന്നത്.
ലെയ്പ്‌സിഗിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് വെര്‍ണര്‍ പുറത്തെടുത്തിട്ടുള്ളത്. 2016ല്‍ ലെയ്പ്‌സിഗിനൊപ്പം ചേര്‍ന്ന വെര്‍ണര്‍ 114മത്സരത്തില്‍ നിന്ന് 70 ഗോളും സ്വന്തമാക്കി. 2017ല്‍ ജര്‍മന്‍ ദേശീയ ടീമില്‍ അരങ്ങേറിയ താരം 29 മത്സരത്തില്‍ നിന്ന് 11 ഗോളും രാജ്യത്തിനായി നേടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.