2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ജര്‍മന്‍ എം.പിമാര്‍ തുര്‍ക്കിയില്‍ പോകേണ്ടെന്ന് നിര്‍ദേശം

ബെര്‍ലിന്‍: തുര്‍ക്കിവംശജരായ ജര്‍മന്‍ എം.പിമാര്‍ തുര്‍ക്കിയില്‍ പോകരുതെന്നു നിര്‍ദേശം. ഒന്നാം ലോക മഹായുദ്ധക്കാലത്ത് തുര്‍ക്കിയിലെ ഉസ്മാനിയ സാമ്രാജ്യം അര്‍മേനിയയില്‍ നടത്തിയത് വംശഹത്യയാണെന്ന് കഴിഞ്ഞദിവസം ജര്‍മന്‍ പാര്‍ലമെന്റ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നുള്ള സുരക്ഷാ പ്രശ്‌നങ്ങളാലാണ് എം.പിമാരോട് തുര്‍ക്കിയില്‍ പോകേണ്ടെന്ന് നിര്‍ദേശിച്ചത്.

ഇത്തരത്തിലുള്ള പതിനൊന്ന് എം.പിമാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്. ജര്‍മന്‍ വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച് എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജര്‍മന്‍ പാര്‍ലമെന്റ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതോടെ ജര്‍മനിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.