2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ജയ്ഷക്കെതിരേ എ.എഫ്.ഐയുടെ അച്ചടക്ക നടപടി വരുന്നു

കോയമ്പത്തൂര്‍: റിയോ ഒളിംപിക്‌സ് മാരത്തോണ്‍ മത്സരത്തിന് ശേഷം അത്‌ലറ്റിക്ക് ഫെഡറേഷനെയും പരിശീലകനെയും പ്രതിക്കൂട്ടിലാക്കി ആരോപണം ഉന്നയിച്ച ഒളിംപ്യന്‍ ഒ.പി ജയ്ഷയ്‌ക്കെതിരേ നടപടി വരുന്നു. അടുത്ത് തന്നെ ചേരുന്ന ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ കൗണ്‍സില്‍ യോഗം അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി സി.കെ വത്സന്‍ പറഞ്ഞു. ഇന്ത്യയുടെ സ്പ്രിന്റ് പരിശീലകനായ റഷ്യക്കാരന്‍ ദിമിത്രിയെ ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്. മറ്റ് അഞ്ച് വിദേശ പരിശീലകരെ നിലനിര്‍ത്തും.
ഏഷ്യന്‍ ട്രാക്ക്, ലോക ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കായുള്ള ദേശീയ ക്യാംപ്, പട്യാല, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡിസംബറില്‍ ആരംഭിക്കും. അടുത്ത വര്‍ഷം മുതല്‍ ആറ് ഗ്രാന്‍ഡ്പ്രീകള്‍ നടക്കും. ഇതില്‍ ഒരെണ്ണം കേരളത്തില്‍ നടത്തും. ആസ്‌ത്രേലിയ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡിസംബറില്‍ ഡല്‍ഹിയില്‍ എ.എഫ്.ഐയുടെ നേതൃത്വത്തില്‍ സ്പ്രിന്റ് അക്കാദമി തുടങ്ങുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. 2017 ല്‍ നടക്കുന്ന ലോക അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ദേശീയ ജൂനിയര്‍ മീറ്റില്‍ നിന്നും തിരഞ്ഞെടുക്കുമെന്നും സി.കെ വത്സന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.