2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജയയ്ക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന് അധികൃതര്‍

ചെന്നൈ: ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അസുഖം നിയന്ത്രണ വിധേയമായെന്നും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്നും ഹോസ്പിറ്റല്‍ വൃത്തങ്ങള്‍. അണുബാധ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി ആഗ്രഹിക്കുന്ന സമയത്ത് ആശുപത്രി വിടാമെന്നും അപ്പോളോ ചീഫ് മാനേജിങ് ഡയറക്ടര്‍ പ്രതാപ് റെഡ്ഡിഅറിയിച്ചു.
 തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ജയലളിത ബോധവതിയാണെന്നും ആവശ്യമുള്ള കാര്യങ്ങള്‍ അവര്‍ നഴ്‌സുമാരോട് ചോദിക്കുന്നുണ്ടെന്നും റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളില്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടെങ്കിലും പിന്നീട് അതുണ്ടായില്ല. ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഏറെ ഊഹാപോഹങ്ങളും പരന്നിരുന്നു. ജയലളിതയുടെ അഭാവത്തില്‍ ധനമന്ത്രി പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.