2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ജമ്മു ചേരിയില്‍ തീപിടിത്തം; മൂന്നു മരണം

ജമ്മു: ജമ്മു കശ്മിരില്‍ മ്യാന്‍മര്‍ അഭയാര്‍ഥികളായ റൊഹിംഗ്യകള്‍ താമസിക്കുന്ന ചേരിയില്‍ തീപിടിത്തം. മൂന്നു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. 150 ഓളം കുടിലുകള്‍ ചാമ്പലായി. ജമ്മു കശ്മിരിലെ നര്‍വാലിയിലാണ് തീപിടിത്തം. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. കത്തിക്കരിഞ്ഞ മൂന്നു ശരീരങ്ങള്‍ മോര്‍ച്ചറിയിലുണ്ടെന്ന് ജമ്മു മെഡിക്കല്‍ കോളജ് സുപ്രണ്ട് രമേശ് ഗുപ്ത അറിയിച്ചു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അറിവായിട്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News