2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജവാന്‍മാര്‍ക്ക് നേരെ വെടിയുതിര്‍ത്ത രണ്ട് പേരില്‍ ഒരാളെ സുരക്ഷാ സൈന്യം വധിച്ചതായി സൂചനയുണ്ട്. സി.ആര്‍.പി.എഫിന്റെ പെട്രോളിങ്ങിനിടെയാണ് അക്രമമുണ്ടായത്. ഗ്രനേഡുകളും റൈഫിളും ഉപയോഗിച്ചാണ് ഇവര്‍ അക്രമം നടത്തിയത്. അനന്ത്‌നാഗ് പൊലിസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അര്‍ഷദ് അഹമ്മദിനും പരുക്കേറ്റിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 ജവാന്‍മാര്‍ വീരമൃത്യുവരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News