2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ജമ്മു അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ജവാന് വീരമൃത്യു

 

ജമ്മു: രജൗറി ജില്ലയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ജവാ
ന് വീരമൃത്യു. ജമ്മുവിലെ ഉദ്ധംപൂര്‍ സ്വദേശി യശ്പാല്‍ (24) ആണ് മരിച്ചത്.
ഇന്നലെ രാവിലെ നിയന്ത്രണരേഖയ്ക്കടുത്തുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേ മോര്‍ട്ടാര്‍ ഉപയോഗിച്ചായിരുന്നു പാക് ആക്രമണമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി മുതല്‍ ഇതുവരെ 110 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. തിങ്കളാഴ്ച അഖ്‌നൂരിലെ നിയന്ത്രണരേഖയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഏറ്റവുമധികം പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത് (2936 തവണ) 2018ലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.