
വോള്‍വോഗ്രാഡ്: ജപ്പാന്റെ സുന്ദര ഫുട്ബോളിനു ദൈവത്തിന്റെ സമ്മാനം. പോളണ്ടിനോടു തോറ്റിട്ടും ഏറ്റവും കുറവ് മഞ്ഞക്കാര്‍ഡ് വാങ്ങിയെന്ന പരിഗണനയില്‍ ജപ്പാന് സെനഗലിനെ പിന്തള്ളി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഫെയര്‍ പ്ലേ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ജപ്പാന് മൂന്നും സെനഗല്‍ നാലും മഞ്ഞക്കാര്ഡുകളാണു വാങ്ങിയത്. നാല് പോയിന്റോടെ ജപ്പാനും സെനഗലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഗോള്‍ ശരാശരിയും തുല്യം. തുടര്‍ന്ന് ജപ്പാനെക്കാള്‍ കൂടുതല്‍ മഞ്ഞക്കാര്‍ഡ് നേടിയ സെനഗല്‍ പുറത്തായി.
59ാം മിനുട്ടില്‍ ജാന്‍ ബെഡ്നാരെക്ക് ആണ് പോളണ്ടിന്റെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് എച്ചിലെ അവസാനമത്സരത്തില്‍ ഇരുടീമുകളും മികച്ച കളി കാഴ്ചവച്ചു. ഇടക്കിടെയുള്ള കൗണ്ടര്‍ അറ്റാക്കിലൂടെ പോളണ്ടാണു മത്സരത്തില്‍ മികച്ചുനിന്നത്. പക്ഷെ പന്തടക്കത്തില്‍ ജപ്പാനായിരുന്നു മുന്പില്. 59ാം മിനുട്ടില്‍ ബോക്സിനു പുറത്തുനിന്ന് റാഫെല്‍ കുര്സാവയെടുത്ത ഫ്രീകിക്ക് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ജാന്‍ ബെഡ്നാരെക്കു വലയിലാക്കി. പോളണ്ടിന്റെ ഗോളെന്നുറച്ച പല ഷോട്ടുകളും ജപ്പാന് ഗോള്‍കീപ്പര്‍ കവാഷിമയാണ് തട്ടിയകറ്റിയത്. ജപ്പാന് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. പോളണ്ടിനോട് ഒരു ഗോളിനു തോറ്റെങ്കിലും ഇതുവരെയുള്ള മത്സരങ്ങളില്‍ ഏറ്റവും കുറച്ചു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയതാണ് ജപ്പാനു തുണയായത്. അതോടെ സെനഗലിനെ മറികടന്നു രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.