2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ജപ്പാന്‍ ഓപ്പണ്‍: സിന്ധുവിന് തോല്‍വി, ശ്രീകാന്തിന് ജയം

ടോക്യോ: ജപ്പാന്‍ ഓപ്പണില്‍ നിന്നു ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ശ്രീകാന്ത് കിഡംബിയില്‍ ഒതുങ്ങി. നാലു ഇന്ത്യന്‍ താരങ്ങളില്‍ ശ്രീകാന്തിനു മാത്രമാണ് ജയിക്കാനായത്.
സിംഗിള്‍സില്‍ സിന്ധുവും പ്രണോയിയും പുരുഷ ഡബിള്‍സില്‍ മനു അട്രി സുമീത് റെഡ്ഢി കൂട്ടുകെട്ടും മിക്‌സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടും തോല്‍വി അറിഞ്ഞു പുറത്തായി.
ഹോങ്കോങിന്റെ വിങ് കി വിന്‍സെന്റ് വോങിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-15, 21-14 എന്ന സ്‌കോറിനാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. അതേ സമയം 18-21, 19-21 എന്ന സ്‌കോറിനു ചൈനയുടെ ഫാങ്ജി ഗാവോയാണ് പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയത്. എച്ച്.എസ് പ്രണോയി 14-21, 17-21 എന്ന സ്‌കോറിനു നേരിട്ടുള്ള ഗെയിമുകളില്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റിങിനോട് പരാജയം സമ്മതിച്ചു.
ഡബിള്‍സില്‍ പുരുഷ വിഭാഗത്തില്‍ മനു അട്രി സുമീത് റെഡ്ഢി കൂട്ടുകെട്ട് ചൈനീസ് കൂട്ടുകെട്ടിനോടു 18-21, 21-16, 12-21 എന്ന സ്‌കോറിനു പൊരുതിത്തോല്‍ക്കുകയായിരുന്നു.
മിക്‌സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് 16-21, 16-21 എന്ന സ്‌കോറിന് മലേഷ്യന്‍ ടീമിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുകയായുരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.