2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ജപ്പാന്‍ ഓപണ്‍: സിന്ധുവും ശ്രീകാന്തും രണ്ടാം റൗണ്ടില്‍

 

ടോക്യോ: ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ പി. വി സിന്ധുവും ശ്രീകാന്ത് കിഡംബിയും പ്രണോയ് കുമാറും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അതേ സമയം മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സൈന നെഹ്‌വാളും സായി പ്രണീതും ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി.
21-17, 7-21, 21-13 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. ജപ്പാന്‍ താരം സയാകാ തകാശിയെയാണ് സിന്ധുപരാജയപ്പെടുത്തിയത്. അടുത്ത മത്സരത്തില്‍ ചൈനീസ് താരം ഫെന്‍ഞ്ചി ഗാവോയെയാണ് സിന്ധു നേരിടുക.ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം വൈഷ്ണവിയെ പരാജയപ്പെടുത്തിയാണ് ഫെന്‍ഞ്ചി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. ജപ്പാന്‍ ഓപണിലെങ്കിലും കിരീടം നേടാനുറച്ചാണ് സിന്ധു എത്തിയിട്ടുള്ളത്. ഈ വര്‍ഷം രണ്ട് ഫൈനലിലാണ് സിന്ധു പരാജയപ്പെട്ടത്.
ഇന്തോനേഷ്യന്‍ താരവും ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ ജോനാഥന്‍ ക്രിസ്റ്റിയെയാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പ്രണോയ് പരാജയപ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.