2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജപ്പാനിലും കൊറോണ മരണം ചൈനക്ക് പുറത്ത് മരണം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യം

 

ടോക്കിയോ: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് ജപ്പാനില്‍ ഒരാള്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. എണ്‍പതുകാരിയാണ് മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ ആദ്യ മരണമാണിത്. ഇതോടെ ചൈനയ്ക്കു പുറത്ത് കൊറോണ മരണം റിപോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാന്‍. അതേസമയം മരിച്ച വയോധിക വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ ഹുബൈ സന്ദര്‍ശിച്ചതായി വിവരമില്ല.
അതിനിടെ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 3,700 പേരുമായി യോകോഹാമ കടലില്‍ പിടിച്ചിട്ട ആഡംബര കപ്പലില്‍ നിന്ന് ഏതാനും യാത്രികരെ ഉടന്‍ പുറത്തെത്തിക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. ഇവര്‍ക്ക് ഐസൊലേഷന്‍ സൗകര്യമൊരുക്കും. കപ്പലില്‍ പുതുതായി 44 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ ബാധിതരുടെ എണ്ണം 218 ആയി. കപ്പലില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.