2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ജന്മദിനാഘോഷത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നുകള്‍

മണ്ണഞ്ചേരി: ജന്മദിനത്തില്‍ ആഘോഷങ്ങളും സഹപാഠികള്‍ക്കുള്ള മധുരവും ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കി കുരുന്നുകള്‍. കാവുങ്കല്‍ പഞ്ചായത്ത് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണു മാതൃകയായത്.
അധ്യാപകദിനത്തില്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് പി.കെ സാജിത കുട്ടികളോട് ഇതേ കുറിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ കാരുണ്യപ്പെട്ടി സ്ഥാപിക്കുകയും ചെയ്തു.
മുഹമ്മദ് റയ്യാന്‍, കാര്‍ത്തിക് ധനേഷ്, ദേവി കൃഷ്ണ, അര്‍ജുന്‍ കൃഷ്ണ എന്നിവരുടെ ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കിയാണ് ആ തുക ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തത്.
സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് പി.കെ സാജിത കുട്ടികളില്‍നിന്നു തുക ഏറ്റുവാങ്ങി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.