2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി ഡിപ്ലോമ : സ്‌പോട്ട് അഡ്മിഷന്‍ 21 ന്

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 201718 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ എസ്.റ്റി വിഭാഗം ആണ്‍കുട്ടികളുടെ രണ്ട് ഒഴിവുകളും, കോഴിക്കോട് ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ എസ്.സി വിഭാഗം പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ഓരോ ഒഴിവുകളും ഉള്‍പ്പെടെ നാല് ഒഴിവുകള്‍ നികത്താന്‍ ഒക്ടോബര്‍ 21 ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടോ, പ്രോക്‌സി മുഖാന്തരമോ ഹാജരാകണം. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാത്തവരെ അഡ്മിഷന് പരിഗണിക്കില്ല. വിശദ വിവരങ്ങള്‍ക്ക് www.dme.kerala.gov.in.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.