2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജനറല്‍ ആശുപത്രിയില്‍ കാന്റീന്‍ ഇല്ലാത്തതുമൂലം രോഗികള്‍ വലയുന്നു

മൂവാറ്റുപുഴ: എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയിലെ ഏറ്റവും വലിയ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയായ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കാന്റീന്‍ ഇല്ലാത്തതുമൂലം രോഗികള്‍ വലയുന്നു. നിര്‍ധനരും അവശരും ആലംബഹീനരുമായ അനേകം രോഗികള്‍ നിത്യേന എത്തുകയും നൂറുകക്കിന് രോഗികള്‍ അഡ്മിറ്റാകുകയും ചെയ്യുന്ന ഈ ആശുപത്രിയില്‍ കാന്റീന്‍ ഇല്ലാത്തത് രോഗികളെ വലയ്ക്കുകയാണ്.
പനിയും മറ്റു മാരകമായ രോഗങ്ങള്‍ മൂലം ഒറ്റയ്ക്ക് അഡ്മിറ്റാകുന്ന രോഗികളാണ് ഏറ്റവും കൂടുതല്‍ വലയുന്നത്. ചായയോ മറ്റ് ആഹാരപദാര്‍ത്ഥങ്ങളോ മേടിക്കണമെങ്കില്‍ തിരക്കേറിയ എം.സി റോഡ് മറികടന്നുവേണം ചായക്കടയില്‍ എത്തിച്ചേരുവാന്‍. ഇതുപോലെ തന്നെ അവശരായി കിടക്കുന്ന രോഗികള്‍ക്ക് സമീപത്തുള്ള രോഗികളുടെ ആശ്രിതരാണ് പലപ്പോഴും ചായയും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും മേടിച്ച് നല്‍കുന്നത്. കുടുംബശ്രീ അടക്കമുള്ള സംഘടനകള്‍ കാന്റീന്‍ നടത്താന്‍ മുന്നോട്ടുവന്നെങ്കിലും നേരത്തെ നടത്തിയിരുന്ന കാന്റീന്റെ അപാകത പറഞ്ഞ് അധികൃതര്‍ മുഖം തിരിക്കുകയാണ്.
ഗവ. ജനറല്‍ ആശുപത്രിയില്‍ അടിയന്തിരമായി കാന്റീന്‍ സ്ഥാപിക്കണമെന്ന് മൂവാറ്റുപുഴ പൗരസമിതിയുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.